തിരൂർ: തൃപ്രങ്ങോട് സർവിസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ പ്രഥമ ജില്ലതല കർഷക ശ്രേഷ്ഠ-കർഷകോത്തമ ഏപ്രിൽ 18ന് നടക്കും. തിങ്കളാഴ്ച വൈകീട്ട് നാലിന് ആലിങ്ങലിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും അവാർഡ് വിതരണവും നിയമസഭ സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കും. കർഷകരെ കെ.ടി. ജലീൽ എം.എൽ.എ ആദരിക്കും. പരപ്പനങ്ങാടി വടക്കെ ചോലകത്ത് കളരിക്കൽ വീട്ടിൽ ജൈസൽ കർഷകോത്തമ അവാർഡിന് അർഹനായി. കർഷക ശ്രേഷ്ഠ അവാർഡിന് തൃപ്രങ്ങോട് കളത്തിപറമ്പിൽ ബാലകൃഷ്ണനെയും ചമ്രവട്ടം വാഴക്കോളിൽ ബിജീഷ് ബാബുവിനെയും തെരഞ്ഞെടുത്തു. വാർത്ത സമ്മേളനത്തിൽ എ. ശിവദാസൻ, ടി.പി. മജീദ്, ഹാഷ്മി, കെ.ടി. വേലായുധൻ, കെ. സൈനുദ്ദീൻ, ഇ. പരീക്കുട്ടി, പി.വി. സുരേഷ്, യാഷിഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.