വിഷുക്കൈനീട്ടമായി യുവകർഷകരുടെ വിളവെടുപ്പ്

ചങ്ങരംകുളം: വിഷുക്കൈനീട്ടമായി എറവറാംകുന്ന് പൈതൃക കർഷക സംഘത്തിന്റെ തണ്ണിമത്തൻ, ഷമാം കൃഷി വിളവെടുപ്പ് നടത്തി. ഒന്നര ഏക്കർ സ്ഥലത്താണ് യുവകർഷക കൂട്ടായ്മയിൽ കൃഷി നടത്തിയത്. സുഹൃത്തുക്കളും കർഷകരുമായ ഇ.എ. സബാഹുസ്സലാം, ഇ.എച്ച്. ഷാഹിർ, സുഹൈർ എറവറാംകുന്ന്, ഇ.എം. മൂസ, അബ്ബാസ്, ഇ.എം. ഉബൈദ്, അമീറാ സബാഹു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. വിളവെടുപ്പ് ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു നിർവഹിച്ചു. കൃഷി ഓഫിസർ സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ മെംബർ റിസ പ്രകാശൻ, കരുണാകരൻ, അസി. കൃഷി ഓഫിസർ വിജിത്ത്, ഹോർട്ടി കോർപ് പ്രതിനിധി ജ്യോതി, വാർഡ് മെംബർ ഷഹന നാസർ, കൃഷ്ണൻ നായർ, കെ. സതീശൻ തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ: പൈതൃക കർഷക സംഘത്തിന്‍റെ തണ്ണിമത്തൻ, ഷമാം വിളവെടുപ്പ് ഇ. സിന്ധു നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.