ആറാട്ട് മഹോത്സവം സമാപിച്ചു

കരുവാരകുണ്ട്: കക്കറ ശ്രീ ചേറുമ്പ് മുത്തപ്പൻ ക്ഷേത്രത്തിലെ . കുട വരവ്, കാള വരവ്, ആറാട്ടെഴുന്നള്ളത്ത്, ഊട്ട് എന്നിവ നടന്നു. സാംസ്കാരിക സമ്മേളനം വാർഡ് അംഗം ഇറശ്ശേരി അബൂബക്കർ ഉദ്ഘാടനം ചെയ്തു. എ. അപ്പുണ്ണി അധ്യക്ഷത വഹിച്ചു. പി.സി. മണി, വടക്കത്ത് ചന്ദ്രൻ, വിജയൻ കരുവാരകുണ്ട്, കുഞ്ഞുമോൻ എന്നിവർ സംബന്ധിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായ മനയിൽ രഞ്ജിത്ത്, വി. വൈശാഖ്, വി.കെ. നാരായണൻ, എ.എം. ഹനീഷ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ഗാനമേള, തിരുവാതിരക്കളി, നാടൻപാട്ട്, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.