രണ്ട് യാത്രികരിൽ നിന്ന് 63 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് കരിപ്പൂർ പൊലീസിന്റെ സ്വർണവേട്ട തുടരുന്നു. പുലർച്ചെ വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്നായി 63 ലക്ഷത്തിലേറെ രൂപയുടെ സ്വർണം കണ്ടെടുത്തു. ബഹ്റൈനിൽ നിന്നെത്തിയ മഞ്ചേരി കാരകുന്ന് സ്വദേശി യൂസഫലി, അബൂദബിയിൽ നിന്നെത്തിയ അങ്ങാടിപ്പുറം പുഴക്കാട്ടിരി സ്വദേശി അബ്ദുല്ല എന്നിവരാണ് പിടിയിലായത്. യൂസഫലിയിൽ നിന്ന് നാല് സ്വർണമിശ്രിത ക്യാപ്‌സൂളുകൾ പിടികൂടി. ആഭ്യന്തര വിപണിയിൽ 45 ലക്ഷത്തിലേറെ രൂപ വില മതിക്കും. പുഴക്കാട്ടിരി സ്വദേശി അബ്ദുല്ല കൊണ്ടുവന്ന എമർജൻസി വിളക്കിനുള്ളിൽനിന്ന് 18 ലക്ഷത്തിലേറെ രൂപയുടെ 352 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. യൂസഫലിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ കരുവാരകുണ്ട് സ്വദേശികളായ നിസാറുദ്ദീൻ, റഫീഖ് എന്നിവരെയും അബ്ദുല്ലയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ കണ്ണമംഗലം സ്വദേശി അസ്കറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറുമെന്നു സി.ഐ പി. ഷിബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.