സംയുക്ത പരിശോധന നടത്തി

സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി സംയുക്ത പരിശോധന: 83 കടകൾക്ക്​ നോട്ടീസ് മഞ്ചേരി: പൊതു വിപണിയിലെ അമിത വില, പൂഴ്​ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ . മഞ്ചേരി, മലപ്പുറം, നെല്ലിക്കുത്ത്, ചെരണി, ഇരുമ്പുഴി എന്നിവിടങ്ങളിലെ പലവ്യഞ്ജന കടകൾ, പച്ചക്കറികടകൾ, ഇറച്ചിക്കടകൾ, മത്സ്യക്കടകൾ, ഹോട്ടലുകൾ, ഗ്യാസ് ഏജൻസി, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വില വിവര പട്ടിക പ്രദർശിപ്പിക്കാത്തതിനും കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങൾ വിറ്റതിനും അമിത വില ഈടാക്കിയതിനും 83 കടകൾക്ക്​ നോട്ടീസ് നൽകി. വരും ദിവസങ്ങളിൽ സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ, റവന്യു വകുപ്പുകളുടെ സംയുക്ത സ്ക്വാഡിന്റെ നേതൃത്വത്തിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ സി.എ. വിനോദ് കുമാർ, റേഷനിങ് ഇൻസ്പെക്ടർ പി. പ്രദീപ്, ലീഗൽ മെട്രോളജി അസിസ്റ്റൻറ് കൺട്രോളർ ടി.ജി. ജവാഹർ, ഇൻസ്പെക്ടർ വാസുദേവൻ, ജീവനക്കാരായ ടി. രഞ്ജിത്ത്, മണികണ്ഠൻ, കെ.കെ. കൃഷ്ണൻ, റാഷിദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.