നവീകരിച്ച ഡോക്ടേഴ്സ് കോളനി റോഡ് നാടിന് സമർപ്പിച്ചു

മഞ്ചേരി: നാളുകളുടെ കാത്തിരിപ്പിനൊടുവിൽ നവീകരിച്ച ഡോക്ടേഴ്സ് കോളനി റോഡ് നാടിന്​ സമർപ്പിച്ചു. നഗരത്തിലെ പ്രധാന പാതയായ ഈ റോഡ്​ 30 ലക്ഷം രൂപ ചെലവഴിച്ചാണ്​ ഇന്‍റർലോക്ക്​ വിരിച്ചത്​. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ റോഡ്​ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ ആശുപത്രിപ്പടി മുതൽ 160 മീറ്റർ ദൂരമാണ് നവീകരിച്ചത്. റോഡിന് ഇരുവശത്തും അഴുക്കുചാലുകളില്ലാത്ത തരത്തിലാണ് നിർമാണം. ഈ സ്ഥലം കൂടി ഉൾപ്പെടുത്തിയാണ് റോഡ് വീതികൂട്ടിയത്. രണ്ടാംഘട്ടത്തിൽ ടൗൺഹാൾ ഭാഗത്തേക്കുള്ള പ്രവൃത്തിയും നടത്തും. മൂന്നുവർഷങ്ങൾക്ക് മുമ്പ് റോഡ് നവീകരണത്തിന് നഗരസഭ പദ്ധതി തയാറാക്കിയിരുന്നു. സ്വകാര്യവ്യക്തികളുടെ കൂടി ഏറ്റെടുത്ത് റോഡ് വീതികൂട്ടാനായിരുന്നു പദ്ധതി. എന്നാൽ, സ്ഥലം വിട്ടുകിട്ടാത്തത് പദ്ധതി വൈകാൻ ഇടയാക്കി. ഇതോടെയാണ് നിലവിലെ സ്ഥലം ഉപയോഗിച്ച് പ്രവൃത്തി നടത്താൻ തീരുമാനിച്ചത്. റോഡ് നവീകരിച്ചതോടെ ഡോക്ടേഴ്സ് കോളനിയിലേക്ക് എത്തുന്ന യാത്രക്കാർക്കും ആശ്വാസമാകും. ഉദ്​ഘാടന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സി. സക്കീന, ടി.എം. നാസർ, മരുന്നൻ മുഹമ്മദ്, ജസീനാബി അലി, കൗൺസിലർമാരായ അഡ്വ. പ്രേമാരാജീവ്, മരുന്നൻ സാജിദ് ബാബു, എൻ.എം. എൽസി ടീച്ചർ, നൊട്ടിത്തൊടി സുലൈഖ, പി. സുനിത, ഫാത്തിമത്ത് സുഹ്റ, ചിറക്കൽ രാജൻ, അഷ്റഫ് കാക്കേങ്ങൽ, മേച്ചേരി ഹുസൈൻ ഹാജി, എ.വി. സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു. me doctors road : നവീകരിച്ച മഞ്ചേരി ഡോക്ടേഴ്സ് കോളനി നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.