കിഡ്സ് പാര്‍ക്കും സ്കൂള്‍ കെട്ടിടവും തുറന്നു

വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട് എ.എം.എല്‍.പി സ്കൂളിൽ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെയും ജനകീയ പങ്കാളിത്തത്തോടെ സ്ഥാപിച്ച കിഡ്സ് പാര്‍ക്കിന്റെയും ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സലീമ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കുഞ്ഞമ്മദ്, ബ്ലോക്ക് മെംബര്‍ കെ. സഫിയ, പഞ്ചായത്ത് അംഗങ്ങളായ എ.പി. ഹമീദ്​, ഐക്കാടന്‍ വേലായുധന്‍, പി.ടി.എ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ്, ഹെഡ്മാസ്റ്റര്‍ സി. രായീന്‍ കുട്ടി എന്നിവർ സംസാരിച്ചു. പടം : mt vngr park: ഇരിങ്ങല്ലൂർ അമ്പലമാട് എ.എം.എല്‍.പി സ്കൂളിൽ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച കിഡ്സ് പാര്‍ക്കിന്റെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.