മഞ്ചേരി: ജീവൻ രക്ഷാമരുന്നുകളുടെ വിലവര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കേരള മെഡിക്കല്‍ ആൻഡ് സെയില്‍സ് റപ്രസെന്‍റേറ്റീവ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി മഞ്ചേരിയില്‍ സായാഹ്ന ധര്‍ണ നടത്തി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. മരുന്നുകളുടെ വിലവര്‍ധന സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കും. മരുന്ന് കമ്പനികള്‍ക്ക് കൊള്ളലാഭത്തിനുള്ള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഉത്തരവിലൂടെ ഉണ്ടാക്കിയിരിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്‍റ് ബിജോയ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.എം. സുനിൽ, സി. ദേവൻ, ലക്ഷ്മി നാരായണൻ, എം. ആഷിഷ്, ടി. ഷിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.