പൂര്‍വ വിദ്യാര്‍ഥികള്‍ക്ക്​ ഹിന്ദി പഠന ക്ലാസ്

പൂക്കോട്ടൂര്‍: വള്ളുവമ്പ്രം എ.എം.യു.പി സ്‌കൂള്‍ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ്​ പൂര്‍വ വിദ്യാര്‍ഥികള്‍ക്കായി എസ്.എസ്.എല്‍.സി ഹിന്ദി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഹിന്ദി അധ്യാപകരുടെയും ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ നടന്ന ക്ലാസ് വേറിട്ട അനുഭവമായി. മുന്‍ പ്രധാനാധ്യാപകന്‍ സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദി അധ്യാപക് മഞ്ച് സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് കുരുവമ്പലം ക്ലാസിന് നേതൃത്വം നല്‍കി. പ്രധാനാധ്യാപകന്‍ സി. സൈതലവി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.ടി. ശംസുദ്ദീന്‍, കെ. അബ്ദുല്ല, കെ.ടി. സാജിത, എ. റഫീഖ്, പി. ഉദയകുമാര്‍, വി. ഷംസുദ്ദീന്‍, എം.സി. സൈനുദ്ദീന്‍, എം.ടി. അഹമ്മദ് ബാസില്‍, എം.ടി. സഫ്വാന്‍, ടി. സുഹൈല്‍, പി. മുഹമ്മദ് സാലിഹ്, പി.ടി. മുഹമ്മദ് ബഷീര്‍, എം.ടി. മുഹമ്മദലി, യു. അബ്ദുറഹിമാന്‍, കെ. ഹര്‍ഷ, ഇ. റിന്‍ഷാ ഫാത്തിമ, പി. അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.