പൂക്കോട്ടൂര്‍: വിവിധ തലങ്ങളില്‍ അധ്യയനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച അവധിക്കാല 'ഇന്‍സ്പിറോണ ക്യാമ്പ്' സമാപിച്ചു. വിദ്യാലയ പരിസരത്തെ കുട്ടികള്‍ക്കായി ഒറിഗാമി, പേപ്പര്‍ ക്രാഫ്റ്റ്, മാജിക് ഷോ, വ്യക്തിത്വ വികസനം, സ്‌പോക്കണ്‍ ഇംഗ്ലീഷ്, അബാക്കസ്, നാടന്‍പാട്ട് എന്നീ ഇനങ്ങളിലാണ് പഠന ക്യാമ്പ് നടന്നത്. അവധിക്കാലം വിനോദകരമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. സമാപന ദിവസം നടന്ന നാടന്‍പാട്ട് ശില്‍പശാലക്ക് കലാഭവന്‍ അനില്‍ലാല്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.