'കരിപ്പൂർ വിമാനത്താവള വികസനം: ജനപ്രതിനിധികളുടെ യോഗം വിളിക്കണം'

പള്ളിക്കൽ പഞ്ചായത്ത്‌ ജനപ്രതിനിധികൾ എയർപോർട്ട് ഡയറക്ടറുമായി ചർച്ച നടത്തി കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള റൺവേ വികസിപ്പിക്കാൻ​ 18.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്​ ജനപ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് പള്ളിക്കൽ പഞ്ചായത്ത്‌. ഇക്കാര്യത്തിൽ ജനകീയ ഇടപെടൽ ആവശ്യപ്പെട്ട്​ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ചെമ്പാൻ മുഹമ്മദാലിയുടെ നേതൃത്വത്തിൽ എയർപോർട്ട് ഡയറക്ടർ ആർ. മഹാലിംഗവുമായി ചർച്ച നടത്തി. റൺവേ നീട്ടുമ്പോൾ പടിഞ്ഞാറു ഭാഗത്തെ മെയിൻ റോഡും പള്ളിയും ഒഴിവാക്കി കിഴക്ക് ഭാഗത്തു നേരത്തെയുള്ള സ്ഥലത്തേക്ക് നീട്ടി സ്ഥാപിച്ചാൽ സൗകര്യപ്രദമാകുമെന്ന് പഞ്ചായത്ത് അധികൃതർ വിമാനത്താവള അതോറിറ്റിയെ അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന്​ മുമ്പ് ഭൂവുടമകളുമായും ജനപ്രധിനിധികളുമായും ചർച്ച ചെയ്യണമെന്നും നഷ്ടപരിഹാര തുക വ്യക്തമാക്കണമെന്നും യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. വിമാനത്താവള ലാൻഡ് അക്വിസഷൻ ഡെപ്യൂട്ടി തഹസിൽദാർ ജയ ജോസ്, സിവിൽ എൻജിനീയർ നാരായണൻ, ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ കെ. അബ്ദുൽ ഹമീദ്, കെ. ആരിഫ ടീച്ചർ, അംഗങ്ങളായ ലത്തീഫ് കൂട്ടാലുങ്ങൾ, പഴേരി സുഹറ, ജമാൽ കരിപ്പൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. Me kdy 1 airport വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട്​ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അധികൃതർ വിമാനത്താവള ഡയറക്ടറുമായി ചർച്ച നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.