ഡോക്​ടറെ പീഡിപ്പിച്ച പ്രതിക്ക്​ മൂന്നുവർഷം തടവ്​

കൊ​ച്ചി: വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍കി യു​വ​ഡോ​ക്​​ട​റെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ കോ​ട​തി ശി​ക്ഷി​ച്ചു. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ഡോ​ക്​​ട​ര്‍ ന​ല്‍കി​യ പ​രാ​തി​യി​ൽ ച​ങ്ങ​നാ​ശ്ശേ​രി പെ​രു​മ​ണ്ണ സ്വ​ദേ​ശി പ്ര​ശാ​ന്ത് എ​സ്. തോ​മ​സി​നാ​ണ്​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. 2011-12 കാ​ല​യ​ള​വി​ല്‍ വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍കി അ​ഞ്ചു​ത​വ​ണ പീ​ഡ​ന​ത്തി​നി​രാ​യാ​ക്കി​യെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. പ്ര​ണ​യ​ത്തി​ലാ​യ​ശേ​ഷം വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ വി​വാ​ഹം ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ല്‍ പി​ന്നീ​ട് പ്ര​തി വി​വാ​ഹ​ത്തി​ല്‍നി​ന്ന് പി​ന്മാ​റി​യെ​ന്നു​മാ​യി​രു​ന്നു പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സ് ക്രൈം​ബ്രാ​ഞ്ചാ​ണ് അ​​ന്വേ​ഷി​ച്ച​ത്. യു​വ​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം കേ​സ്​ പി​ന്നീ​ട്​ എ​റ​ണാ​കു​ള​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.