ഗുരുവായൂര്‍: നഗരസഭയിലെ എസ്.സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ.എം. ഷെഫീര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഷൈലജ സുധന്‍, എ.എസ്. മനോജ്, എ. സായിനാഥന്‍, കൗണ്‍സിലര്‍മാരായ കെ.പി. ഉദയന്‍, അജിത ദിനേശന്‍, പട്ടികജാതി വികസന ഓഫിസര്‍ എം.എൻ. രാധാമണി എന്നിവര്‍ സംസാരിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21,50,000 രൂപ ചെലവഴിച്ച് 49 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.