സെവൻസ് ഫുട്ബാൾ മേള

എരുമപ്പെട്ടി: കുട്ടഞ്ചേരി അഞ്ചുമൂല കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അണ്ടർ 19 ഏപ്രിൽ 10ന് കുട്ടഞ്ചേരി തൂമ്പിൽ ക്ഷേത്രപരിസരത്ത് ആരംഭിക്കും. ആളൂർ ചാക്കു മകൻ ആന്റണി വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിൽ തൃശൂർ, പാലക്കാട് ജില്ലകളിൽനിന്നുള്ള 16 ടീമുകൾ പങ്കെടുക്കും. ഏപ്രിൽ 27നാണ് ഫൈനൽ. അഭിഭാഷകൻ ബി.എ. ആളൂർ ടൂർണമെന്‍റ്​ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ജോയ് ആന്റണി, ആർ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.