വജ്ര ജൂബിലി ഫെല്ലോഷിപ് പദ്ധതി തുടങ്ങി വണ്ടൂർ: സാംസ്കാരിക വകുപ്പ് ബ്ലോക്ക് പഞ്ചായത്തുമായി ചേർന്നുള്ള വജ്ര ജൂബിലി ഫെല്ലോഷിപ് പദ്ധതി ബ്ലോക്ക് പ്രസിഡൻറ് കെ.സി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഞ്ചു വയസ്സിനു മുകളിലുള്ളവർക്ക് വീണ, വയലിൻ, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിലാണ് ഒരു വർഷത്തേക്ക് സൗജന്യ പരിശീലനം നൽകുന്നത്. 800ലധികം പേർ നിലവിൽ പേരു നൽകിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ പഞ്ചായത്ത്തലങ്ങളിലാകും പരിശീലനം നൽകുക. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈജൽ എടപ്പറ്റ അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കൺവീനറും മോഹിനിയാട്ടം നർത്തകിയുമായ കലാമണ്ഡലം ശ്രീകല പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് ബി.ഡി.ഒ വി. ജയരാജ്, ബ്ലോക്ക് മെമ്പർ എ. കോമളവല്ലി, കലാമണ്ഡലം ആതിര, വയലിൻ അധ്യാപിക ശാന്തികൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.