ഇന്ധന വില വർദ്ധന: ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി

ഇന്ധന വില വർധന: ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി നിലമ്പൂർ: രാജ്യത്ത് കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില വർധനക്കെതിരെ ഡി.വൈ.എഫ്.ഐ നിലമ്പൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി. നിലമ്പൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ല കമ്മിറ്റി അംഗം എൻ. ഹർഷ ഉദ്ഘാടനം ചെയ്തു. ഷാജി ചക്കാലക്കുത്ത് അധ്യക്ഷത വഹിച്ചു. ഇ. അരുൺ ദാസ്, വി.പി. റസാഖ്, പി.വി. ഷാജഹാൻ, വി. അർജുൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് സുജീഷ് മഞ്ഞളാരി സ്വാഗതവും ദീപക്ക് നിലമ്പൂർ നന്ദിയും പറഞ്ഞു. Nilambur photo-1 dyfi- ഇന്ധന വില വർധനക്കെതിരെ ഡി.വൈ.എഫ്.ഐ നിലമ്പൂർ പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് എൻ. ഹർഷ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.