കോൺവൊക്കേഷൻ സംഘടിപ്പിച്ചു

മഞ്ചേരി: പയ്യനാട് ചോലക്കൽ ഹെവൻസ് പ്രീ സ്കൂളിലെ പ്രഥമ ബാച്ചിന്‍റെ കോൺവൊക്കേഷൻ പരിപാടി കേരള വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഖുർആന്‍റെ മാധുര്യവും നന്മകളും ജീവിതത്തിൽ പകർത്തി പുതിയ കാലഘട്ടത്തിന്‍റെ ഭീഷണികളെ നേരിടാൻ യുവതലമുറ വളർന്നുവരേണ്ടതിന് ഇത്തരം സ്ഥാപനങ്ങൾ ആവശ്യമാണെന്ന്​ അദ്ദേഹം പറഞ്ഞു. ഹെവൻസ് പ്രസിഡൻറ് അബ്​ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അൽജാമിഅ റെക്ടർ എ.ടി. ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മഞ്ചേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ മരുന്നൻ മുഹമ്മദ്, നഗരസഭ അംഗങ്ങളായ കരുവാടൻ അബ്​ദുൽ അസീസ്, മുഹ്മിദ ഷിഹാബ്, പി.വി. മുഹമ്മദ് കുട്ടി, ടി.പി. അബ്​ദുൽ ജബ്ബാർ മാസ്റ്റർ, കെ. സലിം, ഹെവൻസ് പ്രിൻസിപ്പൽ അമീറ ഷാഹിദ, മാനേജർ വി. അഷ്റഫലി എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം എം. ഹസ്സൻ, സി.എം. ഉമ്മർ, പി.വി. മാജിദ ജാഫർ, ടി.പി. ഹബീബ, ടി.പി. ഉസ്മാൻ, സജിന എന്നിവർ നിർവഹിച്ചു. me heavens പയ്യനാട് ചോലക്കൽ ഹെവൻസ് പ്രീ സ്കൂളിലെ പ്രഥമ ബാച്ചിന്‍റെ കോൺവൊക്കേഷൻ പ്രോഗ്രാം കേരള വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.