നവീകരിച്ച പൊതുകുളം നാടിന് സമര്‍പ്പിച്ചു

മുതുവല്ലൂര്‍: വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം മൈല്‍ പൊതുകുളം നാടിന്​ സര്‍പ്പിച്ചു. വേനല്‍ക്കാല ജലസംരക്ഷണത്തില്‍ ശുദ്ധജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആറ് ലക്ഷം രൂപ ചെലവിലാണ് കുളം നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ മുഹ്സില ഷഹീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, വാര്‍ഡ് അംഗം എന്‍.സി. അഷറഫ്, പി. ആരിഫ, പി. സെക്കീന, എം.പി. മുഹമ്മദ്, പി. അഷ്‌റഫ്, എ.ടി. സൈതലവി, യൂസഫ്, പി.കെ. ആലി ഹസ്സന്‍, ഇബ്രാഹീം കുട്ടി, ഉണ്ണികൃഷ്ണന്‍, മുസ്തഫ, എം. ഹനീഫ, അഷ്‌റഫ് മാസ്റ്റര്‍, ബിച്ചി മോയില്‍, ചേക്കു മുഹമ്മദ്, അബ്​ദുറഹിമാന്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. പടം me kdy 1 pond മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം മൈലില്‍ നവീകരിച്ച പൊതുകുളം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.