കൂടൽമാണിക്യം അധികൃതർ ഉണ്ണായി വാരിയരെയും അമ്മന്നൂരിനെയും അപമാനിച്ചു -കുരീപ്പുഴ തൃശൂർ: മൻസിയ എന്ന കലാകാരിക്ക് മതത്തിന്റെ പേരിൽ ഭരതനാട്യം അവതരിപ്പിക്കുന്നതിന് അനുവാദം നിഷേധിക്കുക വഴി ക്ഷേത്രം അധികൃതർ ഉണ്ണായി വാര്യരെയും അമ്മ ന്നൂരിനെയും അപമാനിക്കുകയായിരുന്നുവെന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ. വിഷയത്തിൽ സർക്കാർ ഇടപെട്ട് ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം നൽകണം. കേരള യുക്തിവാദി സംഘം ജില്ല കമ്മിറ്റി തൃശൂർ കോർപറേഷനു മുന്നിൽ നടത്തിയ 'മൻസിയക്കൊപ്പം മനുഷ്യ പക്ഷം' എന്ന പേരിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് അഡ്വ. കെ.ഡി. ഉഷ അധ്യക്ഷത വഹിച്ചു. ടി.കെ. ശക്തിധരൻ, അഡ്വ. രാജഗോപാൽ വാകത്താനം, സി. ചന്ദ്രബാബു, സന്തോഷ് മാനവം, കെ. നളിനി എന്നിവർ സംസാരിച്ചു. തിയറ്റർ ബ്ലാക്ക് കണ്ണപുരം അവതരിപ്പിച്ച കന്ന ബീസ് ഇൻഡിക്ക എന്ന നാടകവും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.