അഹമ്മദ് മുഹ്​യുദ്ദീന്‍ നൂരിശാഹ് സാനി ജീലാനിക്ക് സ്വീകരണം നല്‍കി

കൊണ്ടോട്ടി: സില്‍സില നൂരിയ്യയുടെ പുതിയ സ്ഥാനീയനായി ചുമതലയേറ്റ അഹമ്മദ് മുഹ്​യുദ്ദീന്‍ നൂരിശാഹ് ജീലാനിക്ക് കൊണ്ടോട്ടിയില്‍ സ്വീകരണം നല്‍കി. ഉത്തമ സമുദായത്തിന്‍റെ ദൗത്യം നിര്‍വഹിക്കുന്നതിന് ആധുനിക വിശ്വാസി സമൂഹം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സില്‍സില നൂരിയ്യ കേരളയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജീലാനിയെ കൊണ്ടോട്ടിയില്‍ പ്രത്യേകമൊരുക്കിയ ഖാന്‍ഖാഹിലേക്ക് സ്വീകരിച്ചു. ഖാന്‍ഖാഹിനോടനുബന്ധിച്ച് നിര്‍മിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനവും ജീലാനി നിര്‍വഹിച്ചു. സില്‍സില നൂരിയ കേരള പ്രസിഡന്റ് യൂസുഫ് നിസാമിഷാ സൂരി അധ്യക്ഷത വഹിച്ചു. പീര്‍സാദ മല്‍ഹറുദ്ദീന്‍ ജീലാനി, പീര്‍സാദ ശംസുദ്ദീന്‍ ജീലാനി, പി.ടി. മുനീറുദ്ദീന്‍ നിസാമി, ദക്ഷിണ കേരള അമീര്‍ സി.എം. അബ്ദുല്‍ഖാദര്‍, നൂര്‍ മുഹമ്മദ് ഫൈസി, ജാമിഅ അന്‍വാരിയ്യ പ്രിന്‍സിപ്പല്‍ അന്‍വാറുല്ല ശാഹ് ഇബ്രാഹിം മുസ്​ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. mpg kdy 2 silsila: സില്‍സില നൂരിയ്യ സ്ഥാനീയന്‍ അഹമ്മദ് മുഹ്​യുദ്ദീന്‍ നൂരിശാഹ് സാനി ജീലാനിക്ക് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.