സ്പോർട്സ് വെൽനെസ് ക്യാമ്പ്

സ്പോർട്സ് വെൽനസ് പരിശോധന ക്യാമ്പ് കാളികാവ്: കാളികാവ് ഫ്രൻഡ്സ് ക്ലബിന്‍റെയും ഫുട്ബാൾ അക്കാദമിയുടേയും നേതൃത്വത്തിൽ സ്പോട്സ് വെൽനസ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ, ഓട്ടവും ചാട്ടവും തുടങ്ങി വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് പരിക്കേറ്റവർക്കായാണ്​ ക്യാമ്പ് സംഘടിപ്പിച്ചത്. പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയുടെയും സ്വകാര്യ എം.ആർ.ഐ സ്കാനിങ്​ സെന്‍ററിന്‍റെയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്​. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഫീസിളവോടെ തുടർ ചികിത്സ സാധ്യമാക്കുമെന്ന് ക്യാമ്പ് കോഓഡിനേറ്റർ കെ.ടി. ജംഷീർ പറഞ്ഞു. ഓർത്തോ സർജൻമാരായ ഡോ. ഷാനവാസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ മിനി, ഹാറൂൺ, ക്ലബ് എക്സിക്യൂട്ടിവ് അംഗങ്ങളായ സാബു, ബാസിൽ, ജിൻഷാജ്, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.