ബസിടിച്ച് മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

ബസിടിച്ച് മിനിലോറി നിയന്ത്രണംവിട്ട്​ മറിഞ്ഞു പെരുമ്പിലാവ്: പെരുമ്പിലാവിൽ സ്വകാര്യ ബസിടിച്ച് നിയന്ത്രണംവിട്ട മിനിലോറി മറിഞ്ഞു. ലോറിക്കടിയിൽപെട്ട സ്കൂട്ടർ പൂർണമായും തകർന്നു. പട്ടാമ്പി ഭാഗത്തുനിന്ന്​ കുന്നംകുളത്തേക്ക് വന്നിരുന്ന ബസാണ് മുന്നിൽ സഞ്ചരിച്ചിരുന്ന മിനിലോറിയിൽ ഇടിച്ചത്. ഇതോടെ നിയന്ത്രണംവിട്ട് ലോറി മറിഞ്ഞു. സമീപത്തു നിർത്തിയിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപെട്ട് തകർന്നു. പെരുമ്പിലാവ് വെളുത്ത വളപ്പിൽ റീമയുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടർ. വെള്ളിയാഴ്ച വൈകീട്ട് ആറോടെ പെരുമ്പിലാവിലെ പട്ടാമ്പി റോഡിലുള്ള റേഷൻ കടക്ക്​ സമീപത്തായിരുന്നു അപകടം. പടിഞ്ഞാറങ്ങാടിയിൽനിന്ന്​ ചക്ക ലോഡുമായി ചാലക്കുടിയിലേക്ക്​ പോകുകയായിരുന്നു മിനിലോറി. അപകടത്തിൽ ആർക്കും പരിക്കില്ല. പൊതുമരാമത്ത് സമീപത്ത് സ്ഥാപിച്ചിരുന്ന സിഗ്നൽ ബോർഡുകളും തകർന്നു. tcc kkm 2 പെരുമ്പിലാവിൽ സ്വകാര്യ ബസിടിച്ച് മറിഞ്ഞ മിനി ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.