പച്ചക്കറി വിളവെടുത്തു

വലിയകുന്ന്: ഇരിമ്പിളിയം കൃഷിഭവന്‍റെ സഹകരണത്തോടെ യുവാക്കൾ കൃഷി ചെയ്ത നാടൻ പച്ചക്കറിയുടേയും തണ്ണിമത്തന്‍റെയും വിളവെടുപ്പ് നടത്തി. സ്വകാര്യ സ്കൂളിൽ അധ്യാപകരായ പ്രതീഷ്, സഹോദരൻ ബാലകൃഷ്ണൻ എന്നിവരാണ് ഒന്നര ഏക്കർ സ്ഥലത്ത് കൃഷി ഇറക്കിയത്. വലിയകുന്നിലെ ഹീലിങ് ഹാൻഡ്സ് എന്ന ചാരിറ്റി സംഘടന വഴി നിർധനരായ കുടുംബങ്ങൾക്കുള്ള, പച്ചക്കറി, തണ്ണി മത്തൻ കിറ്റുകൾ എന്നിവ കൈമാറിയാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. സംഘടനക്ക് വേണ്ടി പ്രസിഡൻറ് ഹനീഫ, എക്സിക്യൂട്ടിവ് ഓഫിസർ സുനിൽ നാരായണൻ എന്നിവർ ഏറ്റുവാങ്ങി. പരമേശ്വരൻ, അനിൽകുമാർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.