മയക്കുമരുന്നിനെതിരെ ജനസഭ

വെളിയങ്കോട്: സംസ്ഥാന യുവജന ക്ഷേമബോർഡ് മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ജനകീയമായി സംഘടിപ്പിക്കുന്നതിനായി ജനസഭ നടത്തി. പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ വെളിയങ്കോട് സെന്ററിൽ നടന്ന ജനസഭ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്‌തു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു. പൊന്നാനി എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂർ മുഖ്യാതിഥിയായിരുന്നു. വാർഡ്​ അംഗം പി. വേണുഗോപാൽ, യുവജന ക്ഷേമബോർഡ് യൂത്ത് കോഓഡിനേറ്റർ ഫാറൂഖ് വെളിയങ്കോട് എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ ബോധവത്‌കരണ ക്ലാസും പ്രതിജ്ഞയും ഗായകരായ ശിഹാബ് പാലപ്പെട്ടി, ശുഹൈബ് ജെറി എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്നും നടന്നു. photo MPPNN 4 : - മയക്കുമരുന്നിനെതിരെ നടന്ന ജനസഭ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.