കൃത്രിമ പാരിൽ കുടുങ്ങിയ കൂറ്റൻ കടലാമയെ രക്ഷപ്പെടുത്തി

പൊന്നാനി: കടലിൽ അനധികൃത മത്സ്യബന്ധനത്തിനായി നിർമിച്ച കൃത്രിമ പാരിൽ കുടുങ്ങിയ കൂറ്റൻ കടലാമയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കടലിലേക്കൊഴുക്കി. കെ.വി. സക്കീറിന്‍റെ ഉടമസ്ഥതയിലുള്ള അസ്​ലം ബോട്ടിലെ തൊഴിലാളികളാണ് കടലാമയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം മത്സ്യബന്ധനത്തിനിടെ ആമ പാരിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടങ്കിലും രക്ഷപ്പെടുത്താനായില്ല. ഇതേ ബോട്ടുകാർ വെള്ളിയാഴ്ച ആമയെ പുതുപൊന്നാനി ഭാഗത്ത് എട്ട് നോട്ടിക്കൽ മൈൽ ദൂരെനിന്ന്​ ആമയെ കണ്ടെത്തി. തുടർന്ന് വലയെറിഞ്ഞ് രക്ഷപ്പെടുത്തുകയായിരന്നു. 80 കിലോയോളം തൂക്കമുള്ള കടലാമയെ വല കീറി മുറിച്ച് കടലിലേക്ക് ഒഴുക്കിവിട്ടു Photo: MP PNN 7:കടലിൽ കൃത്രിമ പാരിൽ കുടുങ്ങിയ കൂറ്റൻ കടലാമയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.