കൊണ്ടോട്ടി: സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ പുറപ്പെടല്‍ കേന്ദ്രം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുമെന്ന് ഹജ്ജ് കാര്യ മന്ത്രി വി. അബ്ദുറഹിമാന്‍. നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ നേരത്തേ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി, വ്യോമയാന മന്ത്രി എന്നിവരുമായി നേരത്തേ വിഷയം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാര്‍ക്ക് വീണ്ടും കത്തയച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഉറപ്പ് വൈകുകയാണെന്നും മന്ത്രി പറഞ്ഞു. കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിവരുകയാണ്. വനിത തീര്‍ഥാടകര്‍ക്കായി നിർമിക്കുന്ന കെട്ടിടത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിലാണ്. ഹജ്ജ് ക്യാമ്പ് സമയത്തുണ്ടാകുന്ന മാലിന്യം സംസ്കരിക്കാനും കരിപ്പൂരിലാണ് സംവിധാനം ഒരുക്കുന്നത്. നടപ്പുവര്‍ഷത്തെ തീർഥാടനവുമായി ബന്ധപ്പെട്ട് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ എല്ലാ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.