കൊണ്ടോട്ടി: പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും നേരിട്ടറിയുന്നതിനും പരിസ്ഥിതി മലിനീകരണത്തിന്റെ ദോഷങ്ങള്‍ പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിനുമായി കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികള്‍ക്കായി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. പരിസ്ഥിതി പഠന കേന്ദ്രമായ ഫ്രൻഡ്സ് ഓഫ് നാച്വറുമായി സഹകരിച്ച് കോളജിലെ പരിസ്ഥിതി ക്ലബാണ് 'കാടറിവ്' എന്ന തലക്കെട്ടിൽ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് ഒരുക്കിയത്. കോഴിക്കോട് ആനക്കാംപൊയില്‍ വനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 40 കുട്ടികളാണ് പങ്കെടുത്തത്. വന നശീകരണം, ആഗോള താപനം, ജലം: ജീവന്റെ അടിസ്ഥാന ഘടകം എന്നീ വിഷയങ്ങളില്‍ നടന്ന പഠന ക്ലാസുകള്‍ ഫ്രൻഡ്സ് ഓഫ് നാച്വര്‍ കോ ഓഡിനേറ്റര്‍ റഫീഖ് ബാബു, ശാഫി എന്നിവര്‍ നയിച്ചു. പരിസ്ഥിതി ക്ലബ് കോ ഓഡിനേറ്റര്‍മാരായ സാലിഹ റഹ്മാനി, മുജീബ് റഹ്മാന്‍, അധ്യാപകരായ മൊയ്തീന്‍കുട്ടി കല്ലറ, അഫ്‌സല്‍, വിദ്യാര്‍ഥി കോ ഓഡിനേറ്റര്‍മാരായ അബ്ദുല്‍ റഹീം, മുഹമ്മദ് സല്‍മാന്‍ ഫാരിസ് എന്നിവര്‍ നേതൃത്വം നല്‍കി. പടം me kdy 1 kadarivu: കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ക്കായി പരിസ്ഥിതി ക്ലബ് സംഘടിപ്പിച്ച സഹവാസ ക്യാമ്പില്‍ പങ്കെടുത്തവര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.