അനധികൃത മദ്യവിൽപന; ഒരാൾ അറസ്റ്റിൽ

കൊണ്ടോട്ടി: അനധികൃത വിൽപനക്ക് കൊണ്ടുവന്ന 12 ലിറ്റർ വിദേശ മദ്യവുമായി ഒരാളെ കൊണ്ടോട്ടി പൊലീസ് പിടികൂടി. മേലങ്ങാടി സ്വദേശി കുന്നത്ത് രാജേന്ദ്രനെയാണ്​ (49) കൊണ്ടോട്ടി ബസ്​സ്റ്റാൻഡ്​ പരിസരത്തുവെച്ച്​ എസ്.ഐ നൗഫലിന്‍റെ നേതൃത്വത്തിൽ ജില്ല ആന്‍റി നർകോട്ടിക്​ സ്ക്വാഡ് പിടികൂടിയത്​. മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. M3 kdy1 madyam 1 rajendran : രാജേന്ദ്രൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.