മയക്കുമരുന്നിനെതിരെ ജനസം

തൃശൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ ജനകീയ സഭ 'ജനസം' എന്ന പേരിൽ തൃശൂർ നിയോജക മണ്ഡലത്തിൽ കേരളവർമ കോളജിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ. ജയ നിഷ ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് പ്രോഗ്രാം ഓഫിസർ സി.ടി. സബിത അധ്യക്ഷത വഹിച്ചു. തൃശൂർ സിറ്റി ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർ എൻ.ജി. സുകുമാർ, എക്സൈസ് സിവിൽ ഓഫിസർ ശ്രീരാഗ, അസി. എക്സ് ഓഫീസർ കെ.കെ. സുധീർ എന്നിവർ സംസാരിച്ചു. യുവജനക്ഷേമ ബോർഡ് കോ-ഓഡിനേറ്റർമാരും ടീം കേരള ക്യാപ്റ്റൻമാരും വോളണ്ടിയർമാരും വനിത ക്ലബ്ബ് അംഗങ്ങളും യൂത്ത് യുവ ക്ലബ്ബ് അംഗങ്ങളും സെന്റ് തോമസ് കോളേജ്, ഫൈൻ ആർട്സ് കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് വോളണ്ടിയർമാരും പങ്കെടുത്തു. ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ കെ.എൻ. കണ്ണൻ സ്വാഗതവും ഡോ. എസ്. സബീന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT