താനൂർ: നഗരസഭയിലെ കുടിവെള്ള പദ്ധതിക്ക് മാത്രമായി 71.3 കോടി രൂപയുടെ കിഫ്ബി പദ്ധതിക്ക് മന്ത്രിസഭ അംഗീകാരമായി. താനൂർ നഗരസഭക്ക് പുറമെ താനാളൂർ, നിറമരുതൂർ, പൊന്മുണ്ടം, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകൾ കൂടി ചേർന്ന സമഗ്ര കുടിവെള്ള പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തി 100 കോടി ചെലവിൽ ട്രീറ്റ്മെന്റ് പ്ലാന്റ്, കിണർ, ടാങ്ക് എന്നിവ പൂർത്തീകരിച്ചതാണ്. വിതരണ ശൃംഖലക്കായി നാല് പഞ്ചായത്തുകളിലും ജൽജീവൻ പദ്ധതി വഴി ടെൻഡർ നടപടികളായതാണ്. ജൽജീവൻ മിഷനിൽ താനൂർ നഗരസഭ ഉൾപ്പെടാത്തതിനാൽ കിഫ്ബിയിലാണ് പൂർത്തീകരിക്കുക. ടെൻഡൻ നടപടികൾ ഉടൻ ആരംഭിക്കും. താനൂർ കുന്നുംപുറത്ത് ടാങ്ക് നിർമിക്കാൻ സ്ഥലം കണ്ടെത്തുകയും ടാങ്ക് നിർമാണത്തിന്റെ പ്രാഥമിക പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പിടൽ പ്രവൃത്തി ഉടൻ പൂർത്തീകരിക്കും. മറ്റ് ചെറുകിട പദ്ധതികൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് താനൂർ കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. ഭാരതപ്പുഴ മുഖ്യസ്രോതസായാണ് പദ്ധതി ഒരുങ്ങുന്നത്. താനൂർ നിയോജക മണ്ഡലത്തിലെ മൂന്ന് ലക്ഷം ആളുകൾക്ക് നേരിട്ട് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണ് പൂർത്തിയാവുന്നത്. ഈ വർഷത്തോടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.