മഞ്ചേരി: നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ ആക്രമിച്ചവരെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ്. ഒരാൾ പിടിയിലായതായി സൂചനയുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ഇവർ ഒളിവിൽ പോകാൻ സാധ്യതയുള്ളയിടങ്ങളിൽ പൊലീസ് കർശന പരിശോധന നടത്തുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. കൗൺസിലറുടെ കൂടെയുണ്ടായിരുന്ന നാല് പേരുടെയും മൊഴി രേഖപ്പെടുത്തി. വാക്തർക്കം പിന്നീട് ആക്രമണത്തിലേക്ക് നയിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശേരിയിലാണ് ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറിന്‍റെ പിറകുവശത്തെ ചില്ലും അക്രമിസംഘം തകര്‍ത്തിരുന്നു. കാറില്‍ നിന്ന് അക്രമി സംഘത്തിന്‍റേതെന്ന് കരുതന്ന ഹെല്‍മെറ്റ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ബിസിനസ് ആവശ്യാര്‍ഥം ചൊവ്വാഴ്ച രാവിലെയാണ് സുഹൃത്തുക്കളായ നാലുപേരുടെ കൂടെ ജലീല്‍ പാലക്കാട്ടേക്ക് തിരിച്ചത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി പത്തരയോടെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.