ആർദ്രകേരളം: പാറളം പഞ്ചായത്തിന് അർഹിക്കുന്ന അംഗീകാരം

ചേർപ്പ്: ആരോഗ്യ വകുപ്പിന്‍റെയും ജനപ്രതിനിധികളുടെയും മറ്റ് അനുബന്ധ വകുപ്പുകളുടേയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് പാറളം പഞ്ചായത്തിന് ലഭിച്ച ആർദ്ര കേരളം പുരസ്കാരമെന്ന്​ പ്രസിഡന്‍റ്​ മിനി വിനയൻ പ്രതികരിച്ചു. ജില്ലയിലെ പഞ്ചായത്തുകളിൽ മൂന്നാം സ്ഥാനമാണ് പാറളത്തിന്​ ലഭിച്ചത്. രണ്ട്​ ലക്ഷം രൂപയാണ്​ സമ്മാനത്തുക. ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പം ചികിത്സ, മറ്റ് ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് മുൻഗണന പട്ടിക തയാറാക്കി പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. കൂടാതെ പ്രതിരോധ കുത്തിവെപ്പ് വാർഡ് തലത്തിൽ മുഴുവൻ ജനങ്ങളിലും എത്തിച്ചതും നൂതന ആശയങ്ങൾ ജനങ്ങളിൽ എത്തിച്ചതും പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാർജനം നടപ്പാക്കിയതുമുൾപ്പെടെ മികച്ച നേട്ടങ്ങളായി. കോവിഡ് കാലത്ത് ജീവൻ പണയംവെച്ച് ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും വാർഡുകളിൽ തന്നെയായിരുന്നുവെന്നും പ്രസിഡന്‍റ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT