ചെമ്മന്തട്ടയിൽ തെരുവ് നായ ആക്രമണം; ഏഴുപേർക്ക് കടിയേറ്റു

ചെമ്മന്തട്ടയിൽ തെരുവ് നായ്​ ആക്രമണം; ഏഴു പേർക്ക് കടിയേറ്റു കുന്നംകുളം: ചെമ്മന്തട്ടയിൽ തെരുവ് നായുടെ ആക്രമണത്തിൽ ഏഴ് പേർക്ക് കടിയേറ്റു. ചെമ്മന്തട്ട സ്വദേശികളായ ചെമ്മണൂർ വീട്ടിൽ മോഹനൻ, ചെമ്മന്തട്ട വീട്ടിൽ ഭാസ്കരൻ, കുഴുപ്പുള്ളി വീട്ടിൽ ഭാസ്കരൻ, ചിറ്റിലപ്പിള്ളി വീട്ടിൽ ജോൺസൻ, ചെമ്മന്തിട്ട വീട്ടിൽ വേലായുധൻ, ചെമ്മന്തിട്ട വീട്ടിൽ ശരത്, ചെമ്മന്തട്ട വീട്ടിൽ ദേവകി എന്നിവർക്കാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ ഏഴിനും പത്തിനും ഇടയിലായിരുന്നു ആക്രമണം. റോഡിലൂടെ നടന്നുപോയവർക്കും വീട്ടുമുറ്റത്ത് നിന്നവർക്കുമാണ് കടിയേറ്റത്. പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാർ നായെ പിടികൂടി തല്ലിക്കൊന്നു. മണ്ണൂത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ്​​േമാർട്ടം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT