ആസ്വാദകമനം കവർന്ന് കഥകളി

കോട്ടക്കൽ: നടന വിസ്മയങ്ങളുമായി ആട്ടവിളക്കിന് മുന്നിൽ ലവണാസുരവധവുമായി കോട്ടക്കൽ വിശ്വംഭര ക്ഷേത്രോത്സവത്തിന്‍റെ മൂന്നാംദിനം. കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിലെ കലാകാരന്മാരാണ് അരങ്ങിലെത്തിയത്. ശ്രീരാമനായി കൃഷ്ണദാസും സീതയായി ശ്രീയേഷും വേഷമിട്ടു. ഹനുമാനായി ദേവദാസും കുശനായി പ്രദീപും ബാലനാരായണൻ ലവനുമായി ആസ്വാദകരുടെ മനം കവർന്നു. മധു, സന്തോഷ് കുമാർ, വിനീഷ്, വിഷ്ണു നാരായണൻ, പ്രസാദ് കുമാർ, വിജയരാഘവൻ, മനീഷ് രാമനാഥൻ, ഗോവിന്ദ് ഗോപകുമാർ, രാധാകൃഷ്ണൻ, പ്രതീഷ്, ഹരിശങ്കർ, അമൽ മനോജ് എന്നിവർ പക്കമേളമൊരുക്കി. ബുധനാഴ്ച ചാക്യാർകൂത്ത്, ഓട്ടന്തുള്ളൽ, പാഠകം, രാത്രി കഥകളി എന്നിവ നടക്കും. KTKL 321 കോട്ടക്കൽ വിശ്വംഭര ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിലെ കലാകാരന്മാർ അവതരിപ്പിച്ച കഥകളി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.