എൻജിൻ തകരാർ: രാജ‍്യറാണി ഒരു മണിക്കൂറോളം വൈകി

നിലമ്പൂർ: എൻജിനിലെ സാങ്കേതിക തകരാർ മൂലം രാജ‍്യറാണി എക്​സ്​പ്രസ്​ നിലമ്പൂരിൽ നിന്ന്​ പുറപ്പെടാൻ ഒരു മണിക്കൂറോളം വൈകി. രാത്രി 9.30 നാണ് നിലമ്പൂരിൽ നിന്ന്​ പുറപ്പെടേണ്ട സമയം. എന്നാൽ, തകരാർ പരിഹരിച്ച് ചൊവ്വാഴ്ച രാത്രി 10.22 നാണ് പുറപ്പെടാനായത്. 7.30 ന് നിലമ്പൂരിലെത്തുന്ന ട്രെയിനിന്‍റെ എൻജിനാണ് രാജ‍്യറാണിക്ക് ഉപയോഗിക്കാറുള്ളത്. 9.20 ഓടെ ഈ എൻജിൻ രാജ‍്യറാണിയിൽ ഘടിപ്പിച്ച ശേഷം സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ലോക്കോ പൈലറ്റ് തകരാർ കണ്ടെത്തിയെത്. ഇടക്ക് മിസിങ്ങുള്ളതായി കണ്ടെത്തി. തുടർന്ന് വിശദമായി പരിശോധിക്കാൻ നിർത്തിയിടുകയായിരുന്നു. വിശദ പരിശോധനക്ക് ശേഷം സാങ്കേതിക തകരാർ പരിഹരിച്ച ശേഷം രാത്രി 10.22 ഓടെ പുറപ്പെട്ടു. തിരുവനന്തപുരം റീജനൽ കാൻസർ സെന്‍ററിലേക്കുള്ള രോഗികൾ ഉൾപ്പടെയുള്ള യാത്രക്കാരുണ്ടായിരുന്നു. തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഷൊർണൂരിൽ നിന്ന്​ എൻജിൻ വരുത്തി യാത്ര ചെയ്യാനാവുമെന്ന് റെയിവേ ഉദ‍്യോഗസ്ഥർ യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.