മേലാറ്റൂർ: ചെമ്മാണിയോട് പി.ടി.എം.യു.പി സ്കൂളിന്റെ നാൽപ്പത്തിയാറാം വാർഷികവും വിരമിക്കുന്ന പ്രധാനാധ്യാപകൻ എൻ. ഉസ്മാനുള്ള യാത്രയയപ്പ് സമ്മേളനവും നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഇക്ബാൽ അധ്യക്ഷത വഹിച്ചു. പഠന-പാഠ്യേതര രംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ ബ്ലോക്ക് മെംബർ കമലം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജിത്കുമാർ എന്നിവർ നൽകി. വാർഡംഗം മനോജ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബൂബക്കർ ഹാജി, പി.ടി.എ പ്രസിഡന്‍റ് കെ.വി. അബ്ദുൽ നൂർ, എം.ടി.എ പ്രസിഡന്റ് ശ്രീജ, സ്കൂൾ മാനേജർ പാത്തുമ്മ ഹജ്ജുമ്മ, കെ. ഉസ്മാൻ, എച്ച്.എം ഫോറം സെക്രട്ടറി ഉമ്മർ പാലഞ്ചീരി, അബ്ദുൽ ലത്തീഫ്, എൻ. ഉസ്മാൻ, അഷറഫ്, കെ. ഫക്രുദ്ദീൻ, ടി. പ്രീത തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.