കെ -റെയിൽ: താമര സമരം ഒന്നിന്

തിരുനാവായ: സ്ഥിരം പന്തലൊരുക്കി ചെറുത്തുനിൽപിനായി കാത്തിരിക്കുന്ന കെ -റെയിൽ വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച സൗത്ത് പല്ലാറിൽ നാടിന്‍റെ കാർഷിക പൈതൃകം കാക്കാനായി താമര സമരം നടത്തും. സൗത്ത് പല്ലാറിൽ പക്ഷിക്കൂട്ടങ്ങൾ വസിക്കുന്ന സ്ഥലത്തെ കായലിൽ വിരിഞ്ഞ താമരപ്പൂക്കൾ കൈയിലേന്തി നാട്ടുകാരുടെ നേതൃത്വത്തിൽ വൻ മതിൽ തീർത്താണ് സമരം നടത്തുന്നത്. ഒട്ടേറെ രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.