'മാവേലി എക്സ്പ്രസ്സ് : തിരൂരിൽ സ്റ്റോപ്പ് പുനസ്ഥാപിക്കണം'

'മാവേലി എക്സ്​പ്രസ്: തിരൂരിൽ സ്റ്റോപ് പുനഃസ്ഥാപിക്കണം' വേങ്ങര: മാവേലി എക്സ്​പ്രസിന്​ തിരൂരിൽ സ്റ്റോപ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിൽ തിരൂരിൽ സ്റ്റോപ് ഉണ്ടെങ്കിലും തിരിച്ചുള്ള യാത്രയിൽ തിരൂരിൽ ഈ വണ്ടി നിർത്താറില്ല. തൃശൂർ-കണ്ണൂർ പാസഞ്ചർ സർവിസ് ആരംഭിക്കണമെന്നും ഇതോടൊപ്പം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ യൂസേഴ്സ് കമ്മിറ്റി അംഗം എ.കെ.എ. നസീർ ദക്ഷിണ റെയിൽവേ ഡെപ്യൂട്ടി ജനറൽ മാനേജറും യൂസേഴ്സ് കമ്മിറ്റി സെക്രട്ടറിയുമായ സെന്തിൽ ശരവണന് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.