പണിമുടക്ക്​ സമരപ്പന്തലിൽ കുഴഞ്ഞുവീണ്​ മരിച്ചു

ഇരിങ്ങാലക്കുട: പണിമുടക്ക് സമരപ്പന്തലിൽ കുഴഞ്ഞുവീണയാൾ മരിച്ചു. കല്ലംകുന്ന് പാലിയത്ത് പേങ്ങന്‍റെ മകൻ രജുകുമാറാണ്​ (45) മരിച്ചത്. ട്രേഡ് യൂനിയനുകളുടെ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് നടവരമ്പ് സെന്‍ററിലെ സമരപ്പന്തലിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.പി.ഐ കല്ലംകുന്ന് ബ്രാഞ്ച് അസി. സെക്രട്ടറിയാണ്. ഭാര്യ: സതി. സഹോദരങ്ങൾ: രവി, രതീഷ്, ലതിക, രേണുക. tcd ijk രജുകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.