കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച്​ സ്വര്‍ണം കടത്തിയയാൾ പിടിയിൽ

യാത്രികനെ കൊണ്ടുപോകാനെത്തിയ ആളും അറസ്റ്റില്‍ കൊണ്ടോട്ടി: കോഴിക്കോട്​ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച്​ കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ടുപേര്‍ കരിപ്പൂര്‍ പൊലീസിന്റെ പിടിയില്‍. ഖത്തറില്‍ നിന്നെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി പാലോട്ട് ഇസ്മയില്‍ (42), ഇയാളെ കൊണ്ടുപോകാനെത്തിയ നന്മണ്ട കാക്കൂര്‍ സ്വദേശി ഇഖ്ബാല്‍ (45) എന്നിവരാണ് അറസ്റ്റിലായത്. വിമാനത്താവളത്തിന്​ പുറത്തെത്തിച്ച സ്വർണം പൊലീസ്​ പിന്തുടർന്നാണ്​ പിടികൂടിയത്​. സ്വർണ മിശ്രിതം കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിലായിരുന്നു ഒളിപ്പിച്ചത്​. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്​ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ ഗുളിക രൂപത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തുകയായിരുന്നു. കരിപ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്​ടര്‍ പി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കി. ഇഖ്​ബാൽ എത്തിയ വാഹനവും പിടികൂടി. സ്വര്‍ണം വേര്‍തിരിച്ചെടുക്കാനും തുടര്‍ നടപടികള്‍ക്കുമായി കസ്റ്റംസിന്​ കൈമാറുമെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. എസ്.ഐ അബ്ദുന്നാസര്‍ പട്ടര്‍കടവന്‍, സിവില്‍ പൊലീസ് ഓഫിസറായ അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. mpg kdy 1 gold 1: കാപ്‌സ്യൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം mpg kdy 1 gold 2: ഇസ്മയില്‍ mpg kdy 1 gold 2: ഇഖ്ബാല്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.