ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂൾ 94-ാം വാർഷികാഘോഷവും സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക സി.കെ. രാജലക്ഷ്മി ടീച്ചറുടെ യാത്രയയപ്പും പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രാമദാസ് അധ്യക്ഷത വഹിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ഷഹീർ, ഇ.എം. സുരജ, സി.കെ. പ്രകാശൻ, കെ.പി. ചന്ദ്രമതി, സി.കെ. അഷ്റഫ്, ആസിയ ഇബ്രാഹിം, സി. ശിവശങ്കരൻ മാസ്റ്റർ, സി.കെ. ബിജു, കെ. സാജിറ, സജി കെ. ചിന്നൻ, പി. അനുശ്രി, പി.ജി. ബിന്ദു, എം.എൻ. പ്രിയ, സി. വൽസല, സി.കെ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ഫോട്ടോ: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂൾ 94-ാം വാർഷികാഘോഷം നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.