വാഴക്കാട്: കോവിഡ് മഹാമാരി വിദ്യാർഥികൾക്ക് അതിജീവനത്തിന്റെ പുതിയ പാഠമാണ് പകര്‍ന്നുനല്‍കിയതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ പി. സുരേന്ദ്രന്‍. വാഴക്കാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് പി.ടി.എ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന യാത്രയയപ്പ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിലെ എല്ലാ ഭാഷകളും മഹത്തരമാണെന്നും ഭാഷകള്‍ പഠിക്കുന്നതിനൊപ്പം നാലുകള്ളികളിലൊതുങ്ങുന്ന മൊബൈല്‍ വായനയില്‍ നിന്ന് മാറി പുസ്തകത്താളുകളിലേക്ക് കുട്ടികളുടെ മനസ്സും കണ്ണും കാതും എത്തണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയില്‍ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മോട്ടമ്മല്‍ മുജീബ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്തകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ റഫീഖ് അഫ്‌സല്‍, സി.വി. സക്കരിയ, ആയിശ മാരാത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. എം.കെ. നൗഷാദ്, ഷമീന സലീം, സാബിറ സലീം, പി.ടി.എ വൈസ് പ്രസിഡന്റ് ടി.പി. അഷ്‌റഫ്, എസ്.എം.സി ചെയര്‍മാന്‍ കെ.വി. നിസാര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സൻ ഷറഫുന്നിസ, മോഹന്‍ദാസ്, കുഞ്ഞാപ്പു, വിനേഷ്, ജലീല്‍, സലീം, എം.പി. ബഷീര്‍, ഫെബിന, സക്കീന, ബി.പി.എ. ബഷീര്‍, മുസ്തഫ വാഴക്കാട് എന്നിവർ സംസാരിച്ചു. സര്‍വിസില്‍ വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ. അബ്ദുൽ ഹമീദ്, ഗഫൂര്‍, ശശിധരന്‍, മജീദ്, പ്രദീപ്, ജാനകി എന്നിവർ മറുപടി പ്രസംഗം നടത്തി. me surendran speach വാഴക്കാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വിരമിക്കുന്ന അധ്യാപകര്‍ക്ക് ഏർപ്പെടുത്തിയ യാത്രയയപ്പ് സംഗമത്തിൽ പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.