സ്കൂൾ മൈതാനം: കായിക വകുപ്പ്​ പകുതി തുക അനുവദിക്കും -മന്ത്രി അബ്​ദുറഹ്​മാൻ

സ്കൂൾ മൈതാനം: പകുതി തുക അനുവദിക്കും -മന്ത്രി അബ്​ദുറഹ്​മാൻ വീമ്പൂർ ഗവ. യു.പി സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലയിട്ടു മഞ്ചേരി: സ്വന്തമായി കളിസ്ഥലമില്ലാത്ത സ്കൂളുകള്‍ക്ക് മൈതാനം ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്​ പ്രകാരം ആവശ്യമായ തുകയുടെ പകുതി കായിക വകുപ്പില്‍ നിന്ന്​ അനുവദിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. മഞ്ചേരി വീമ്പൂര്‍ ഗവ. യു.പി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പണിയുന്നത്. അഡ്വ. യു.എ. ലത്തീഫ് എൽ.എല്‍.എ അധ്യക്ഷത വഹിച്ചു. മഞ്ചേരി നഗരസഭ അധ്യക്ഷ വി.എം. സുബൈദ മുഖ്യാതിഥിയായി. പ്രധാന അധ്യാപകന്‍ പി. കുഞ്ഞന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.എം. നാസര്‍, കൗൺസിലർ എൻ.എം. എല്‍സി, പൂക്കോട്ടൂർ പഞ്ചായത്ത്​ അംഗം കെ.പി. നവാസ്, എസ്.എം.സി ചെയർമാൻ മുഹമ്മദ് അലി മുട്ടേങ്ങാടന്‍, കുറ്റിക്കാടന്‍ കുഞ്ഞിമുഹമ്മദ് ഹാജി, സി.പി. മൊയ്തീന്‍ കുട്ടി, കെ.ടി. സുബൈര്‍, പി.ടി. ബൈജു, അബ്ബാസ് പുലിക്കുത്ത്, സ്കൂൾ ലീഡർ ഷിഫിന്‍ ഫിദ, സ്റ്റാഫ് സെക്രട്ടറി എം.കെ. മൂസ എന്നിവര്‍ സംസാരിച്ചു. me veembur school : മഞ്ചേരി വീമ്പൂര്‍ ഗവ. യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.