ആർദ്രതയുള്ള മനസ്സിനെ കാരുണ്യത്തിന്റെ ഉറവയാവാൻ പറ്റൂ -അബ്ബാസലി തങ്ങൾ

ആർദ്രതയുള്ള മനസ്സിനേ കാരുണ്യത്തിന്റെ ഉറവയാവാൻ പറ്റൂ -അബ്ബാസലി തങ്ങൾ എടവണ്ണപ്പാറ: ആർദ്രതയുള്ള മനസ്സിനേ കാരുണ്യത്തിന്റെ ഉറവയാവാൻ പറ്റുകയുള്ളൂവെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ. വാവൂർ സി.എച്ച്​. സെന്ററിന്റെ സ്നേഹ സ്പർശം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോംകെയർ, മെഡികെയർ, എജുകെയർ പ്രവർത്തനങ്ങളുമായി മുന്നോട്ട്​ പോകുന്ന സി.എച്ച്​. സെന്റർ പ്രവർത്തനം മാതൃകാപരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. മരുന്ന് നൽകുന്ന രോഗികളുടെ അപേക്ഷ പുതുക്കലും കിഡ്‌നി കെയർ സഹായ പദ്ധതിക്കും തങ്ങൾ തുടക്കം കുറിച്ചു. മെഡിക്കൽ ഉപകരണങ്ങൾക്കുള്ള ഫണ്ട് പി.കെ. മുള്ഹർ കൈമാറി. എ.കെ. സലിം ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എളങ്കയിൽ മുംതാസ്, വൈസ് പ്രസിഡന്റ് കെ.പി. സഈദ്, വാർഡ് മെമ്പർ കെ.കെ. അസീസ്, കെ. ഇമ്പിച്ചിമോതി, അബ്ദുല്ല വാവൂർ, കെ. റസാഖ്, മമ്മു ദാരിമി, പി.കെ. സിദ്ദീഖ്, വി. ശിഹാബ്, എ.കെ. ബിച്ചി, പി.പി. ബഷീർ എന്നിവർ സംസാരിച്ചു. me ch centre വാവൂർ സി.എച്ച്​. സെന്ററിന്റെ സ്നേഹ സ്പർശം പരിപാടി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.