കഞ്ചാവ് കൈവശം വെച്ച കേസ്: പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും

കഞ്ചാവ് കൈവശം വെച്ച കേസ്: പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും മഞ്ചേരി: കഞ്ചാവ് കൈവശം വെച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ. വണ്ടൂര്‍ കരുവാടന്‍ അമാനുള്ളയെയാണ് (47) മഞ്ചേരി നാര്‍ക്കോട്ടിക്​ സ്‌പെഷല്‍ കോടതി ജഡ്ജി സിജിമോള്‍ കുരുവിള ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം ഒരു മാസം അധികതടവ് അനുഭവിക്കണം. 2019ലാണ് കേസിനാസ്പദമായ സംഭവം. സഞ്ചിയില്‍ കഞ്ചാവ് ചില്ലറ വില്‍പനക്കായി കൊണ്ടുപോകുന്നതിനിടെ പുൽപ്പറ്റ തൃപ്പനച്ചി കൊടിമരത്ത്‌ വെച്ചാണ് ഇയാളെ മഞ്ചേരി എക്‌സൈസ്​ സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന്​ 1.550 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രോസിക്യൂഷന്‌ വേണ്ടി അഡ്വ. തലാപ്പില്‍ സത്താര്‍ ഹാജരായി. ജില്ലയിൽ നർകോട്ടിക് സ്പെഷൽ കോടതി നിലവിൽ വന്ന ശേഷം ആദ്യ വിധിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.