ചാവക്കാട്: ജില്ലയിൽ ജനാധിപത്യപരമായി സമരം ചെയ്യുന്ന കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരെ സി.പി.എം നേതൃത്വത്തിന്റെ ആജ്ഞാനുവർത്തികളായ പൊലീസ് തെരഞ്ഞിട്ട് മർദിക്കുകയും ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കള്ളക്കേസുകളിൽ കുടുക്കുകയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. ചാവക്കാട് ബീച്ചിലെ അനധികൃത കള്ള് ഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകാൻ ചെന്ന യു.ഡി.എഫ് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി. സത്താർ ഉൾപ്പെടെയുള്ളവരെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ മന്ദലംകുന്ന് മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ എ.എം അലാവുദ്ദീൻ, കെ.ഡി. വീരമണി, അഡ്വ. ടി.എസ്. അജിത്ത്, ഡി.സി.സി അംഗം ഇർഷാദ് കെ. ചേറ്റുവ, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ലത്തീഫ് പാലയൂർ, യു.ഡി.എഫ് കൺവീനർ കെ. നവാസ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമൽ, കെ.വി. ഷാനവാസ് എന്നിവർ സംസാരിച്ചു. ഫോട്ടോ: TCC CKD UDF March ചാവക്കാട് നഗരസഭയിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.