എൻ.ജി.ഒ അസോസിയേഷൻ പണിമുടക്കും

തൃശൂർ: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ കേരള എൻ.ജി.ഒ അസോസിയേഷൻ പ​ങ്കെടുക്കുമെന്ന്​ ജില്ല പ്രസിഡന്‍റ്​ എം.ഒ. ഡെയ്സനും സെക്രട്ടറി സന്തോഷ് തോമസും അറിയിച്ചു. പണിമുടക്ക് വിജയിപ്പിക്കണം -യുവകലാസാഹിതി തൃശൂർ: മാർച്ച്​ 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ എഴുത്തുകാരും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ.എം. സതീശൻ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.