കൽപകഞ്ചേരി: 2021-22 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്‍റെ നെഹ്റു യുവകേന്ദ്ര അവാർഡിന് ചെറിയമുണ്ടം വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അർഹരായി. കല, കായികം, സാമൂഹിക ബോധവത്കരണം, സ്ത്രീ ശാക്തീകരണം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരത പ്രവർത്തനം, തൊഴിൽ നൈപുണ്യ പരിശീലനം, ദേശീയ അന്തർദ്ദേശീയ ദിനാചരണങ്ങൾ, പരിശീലന ക്യാമ്പുകളിലെ പങ്കാളിത്തം, കോവിഡ് പ്രതിരോധ പ്രവർത്തനം, ഫിറ്റ് ഇന്ത്യ ക്യാമ്പയിൻ എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം അടിസ്ഥാനമാക്കിയാണ് പുരസ്കാരം. 75,000 രൂപയും സാക്ഷ്യപത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്. മാർച്ച് 27ന് തിരുവനന്തപുരം ആർ.ടി.ടി.സി ഓഡിറ്റോറിയത്തിൽ വെച്ച് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.