വളവന്നൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്: കാർഷിക മേഖലക്ക്​ പ്രഥമ പരിഗണന

കൽപകഞ്ചേരി: 17,46,13,518 രൂപ വരവും 17,28,41,729 രൂപ ചെലവും 17,71,789 രൂപ മിച്ചവും വരുന്ന വളവന്നൂർ ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് എ.കെ. മുജീബ് റഹ്മാൻ അവതരിപ്പിച്ചു. പ്രസിഡന്റ് പി.സി. നജ്മത്ത് അധ്യക്ഷത വഹിച്ചു. കാർഷിക മേഖലക്കാണ് പ്രഥമ പരിഗണന നൽകിയിട്ടുള്ളത്. പരമ്പരാഗത കൃഷി രീതികൾക്ക് കോട്ടം തട്ടാതെ ആധുനിക കൃഷി രീതികൾ പരിപോഷിപ്പിക്കുക, ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും വീട് നൽകുക, പഞ്ചായത്തിൽ പൊതുസ്മശാനം സ്ഥാപിക്കുക, വിവിധ ക്ഷേമ പ്രവർത്തനങ്ങൾ, സാമൂഹിക നീതി പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുക, കുടിവെള്ള വിതരണം കാര്യക്ഷമമാക്കുക, സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയവക്ക് പ്രാമുഖ്യം നൽകിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.