ALERT മംഗലം: വിവിധ ആവശ്യങ്ങളുന്നയിച്ച് സി.പി.എം മംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലം ഗ്രാമപഞ്ചായത്തിലേക്ക് ബഹുജന മാർച്ച് നടത്തി. രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക, കൂട്ടായി കുടിവെള്ള പദ്ധതി ഉടൻ പ്രവർത്തനക്ഷമമാക്കുക, 15ാം വാർഡിനെ കൂട്ടായി കുടിവെള്ള പദ്ധതിയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വഴിപോലുമില്ലാത്ത സ്ഥലത്ത് പൂങ്കാവനത്തിന്‍റെ പേരിൽ സ്വകാര്യ വ്യക്തിക്ക് പുഴ കൈയേറാൻ പുഴയിൽ കല്ലിട്ട് 14 ലക്ഷം രൂപ അഴിമതി നടത്തിയവർക്കെതിരെ നടപടിയെടുക്കുക, പഞ്ചായത്തിൽ വരുന്ന അപേക്ഷകരെ ബുദ്ധിമുട്ടിക്കുകയും അപേക്ഷകൾ കാണാതാവുകയും ചെയ്യുന്ന സംഭവങ്ങളിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കുക, ഇടനിലക്കാരെ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. സി.പി.എം ജില്ല കമ്മിറ്റി അംഗം എ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ.വി. പ്രസാദ്, എ. പ്രേമാനന്ദൻ, സി.പി. ഷുക്കൂർ എന്നിവർ സംസാരിച്ചു. F No.10 മംഗലം പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ സി.പി.എം മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.